കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ ഒരു മുന്നണിയുമായും സഖ്യത്തിനില്ലെന്ന് വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് വ്യക്തമാക്കി. എന്നാൽ, പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് മുന്നണികളുമായി കൈകോർക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്.(No alliance at the state level, says Welfare Party)
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പാർട്ടി സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇത്തവണയും തുടരുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് എന്നിവരുമായി സഖ്യമുണ്ടാക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾക്ക് തീരുമാനമെടുക്കാം. പാർട്ടി നിശ്ചയിച്ച സീറ്റുകളിൽ വെൽഫെയർ പാർട്ടി നേരിട്ട് മത്സരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക കൂട്ടുകെട്ടുകൾക്ക് ഊന്നൽ നൽകാനുള്ള വെൽഫെയർ പാർട്ടിയുടെ തീരുമാനം പല തദ്ദേശ സ്ഥാപനങ്ങളിലെയും വിജയസാധ്യതകളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.