കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.(NDA will have the victory, says K Surendran)
എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിൻ്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എൽഡിഎഫിൻ്റെ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധവും ജനങ്ങൾ തിരിച്ചറിയുമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം ലഭിച്ചതിനെ സുരേന്ദ്രൻ വിമർശിച്ചു. രാഹുലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ്റെ പരാജയം മൂലമാണ്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ആദ്യം മുതൽ ശ്രമം നടത്തുന്നുണ്ടെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.