തൃശൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ഉൾപ്പെടെ രണ്ട് പ്രമുഖ നേതാക്കളാണ് ഇന്ന് രാജിവെച്ചത്. ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ജോർജ് ചാണ്ടി, ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗൺസിലറുമായ ഷോമി ഫ്രാൻസിസ് എന്നിവരാണിവർ.(Mass resignations continue in Thrissur Congress, 2 more leaders, including East constituency president, leave the party)
നേരത്തെ, തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറായിരുന്ന നിമ്മി റപ്പായി രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ പാർട്ടി വിട്ടത്.
മുൻ കൗൺസിലർ കൂടിയായ ജോർജ് ചാണ്ടി, കോൺഗ്രസ് വിട്ടതിന് പിന്നാലെ വിമതനായി മത്സരിക്കാൻ തീരുമാനിച്ചു. അദ്ദേഹം മിഷൻ ക്വാർട്ടേഴ്സ് വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർച്ചയായ നേതാക്കളുടെ രാജി തൃശൂർ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.