'സീറ്റ് തരാതെ ചതിച്ചു, വ്യാജനാണെന്ന് ഇപ്പോൾ തെളിഞ്ഞു': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മഹിളാ കോൺഗ്രസ് നേതാവ് | Rahul Mamkootathil

സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രീജ സുരേഷ്.
rahul
Published on

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ ചതിച്ചു എന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരസ്യമായി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും ഇത് തൻ്റെ അനുഭവത്തിലൂടെ 'വ്യാജനാണെന്ന്' തെളിയിക്കുകയാണെന്നും പ്രീജ സുരേഷ് ആരോപിച്ചു.(Mahila Congress leader accuses Rahul Mamkootathil of cheating by not giving him a seat)

തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ആത്മാർത്ഥമായി പണിയെടുത്തു. 'വ്യാജനാണെന്ന്' പലരും പറഞ്ഞപ്പോഴും ചേർത്തുപിടിച്ച തനിക്ക് ഇപ്പോൾ ചതിയാണ് അനുഭവിക്കേണ്ടി വന്നത്. പിരായിരിയിലെ പല വാർഡുകളിലും പണം വാങ്ങിയാണ് നേതൃത്വം സീറ്റ് നൽകിയതെന്നും പ്രീജ ആരോപിച്ചു.

പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ നിന്നും സീറ്റ് നൽകാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ വാർഡ് മറ്റൊരാൾക്ക് നൽകുകയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കൂടിയായ പ്രീജ സുരേഷ് നേരത്തെ ഇതേ വാർഡിലെ മെമ്പറായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രീജ സുരേഷ്.

Related Stories

No stories found.
Times Kerala
timeskerala.com