വോട്ടെടുപ്പ് തുടങ്ങി മിനിറ്റുകൾക്കകം പലയിടത്തും മെഷീൻ തകരാർ: മലപ്പുറത്തും കോഴിക്കോട്ടും വോട്ടിങ് തടസ്സപ്പെട്ടു | Voting

ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്
Machine malfunctions at many locations within minutes of voting beginning
Updated on

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വിവിധ ബൂത്തുകളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായത് വോട്ടെടുപ്പിനെ താളംതെറ്റിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായി മെഷീൻ തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Machine malfunctions at many locations within minutes of voting beginning)

മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ 21-ാം വാർഡിലെ 2-ാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായി. ചേലേമ്പ്ര പാറയിൽ മൻഹജ് റഷാദ് കോളേജിലാണ് സംഭവം. വോട്ടെടുപ്പ് ആരംഭിച്ച ശേഷം രണ്ട് വോട്ടുകൾ മാത്രം രേഖപ്പെടുത്തിയപ്പോഴാണ് മെഷീൻ പ്രവർത്തനരഹിതമായത്. മെഷീൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലും മെഷീൻ തകരാറ് കാരണം പോളിങ് നടപടികൾ വൈകി. വടകര ചോറോട് പഞ്ചായത്തിലെ 23-ാം വാർഡ്, ബൂത്ത്‌ നമ്പർ 1ൽ വോട്ടിങ് മെഷീന് തകരാർ സംഭവിച്ചതിനാൽ രാവിലെ പോളിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട മോക്ക് പോളിങ് പോലും നടത്താൻ സാധിച്ചില്ല.

പുതിയ മെഷീനുകൾ ബൂത്തുകളിൽ എത്തിച്ച ശേഷം മാത്രമേ ഈ കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് പുനരാരംഭിക്കാൻ സാധിക്കൂ. മെഷീൻ തകരാറുകൾ കാരണം രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടി വന്നു.

Related Stories

No stories found.
Times Kerala
timeskerala.com