Local body elections, Widespread conflict in Kannur

തദ്ദേശ തെരഞ്ഞെടുപ്പ് : കണ്ണൂരിൽ വ്യാപക സംഘർഷം | Local body elections

പോലീസ് അതീവ ജാഗ്രതയിലാണ്
Published on

കണ്ണൂർ : ജില്ലയിൽ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തു. ചെങ്ങളായിയിൽ മാവിലുംപാറ വാർഡിൽ പാസ്സ് വാങ്ങാൻ എത്തിയ യുഡിഎഫ് ഏജൻ്റുമാരെ സി.പി.എം. പ്രവർത്തകർ മർദ്ദിച്ചു. വോട്ടെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സി.പി.എം. ഭീഷണിയുണ്ടായി. കോൺഗ്രസ് പരാതിയെ തുടർന്ന് കണ്ണൂർ റൂറൽ എസ്.പി. സ്ഥലം സന്ദർശിച്ചു.(Local body elections, Widespread conflict in Kannur)

പരിയാരം പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. സജീവനും മർദനമേറ്റു. പട്ടുവം പഞ്ചായത്തിലെ അരിയിൽ വാർഡിൽ സിപിഎം ബൂത്ത് ഏജൻ്റിനെ ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഭവസ്ഥലത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പോളിങ് അവസാനിക്കുമ്പോൾ സംഘർഷങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് അതീവ ജാഗ്രതയിലാണ്.

Times Kerala
timeskerala.com