തദ്ദേശപ്പോര് : കാഞ്ചിയാറിൽ ഇത്തവണ ആര് ? | Local Body Elections

ഭൂരിപക്ഷം എൽ.ഡി.എഫിന് ഉണ്ടായിരുന്ന പഞ്ചായത്തിൽ അഞ്ച് വർഷം ഭരണം നടത്തിയത് ബി.ജെ.പി പ്രതിനിധി
Local Body Elections, Who is in Kanchiyar this time?
Published on

ഇടുക്കി: ആകെയുള്ളത് ഒരു സീറ്റ് മാത്രം. പക്ഷേ ഭൂരിപക്ഷം എൽ.ഡി.എഫിന് ഉണ്ടായിരുന്ന പഞ്ചായത്തിൽ അഞ്ച് വർഷം ഭരണം നടത്തിയത് ബി.ജെ.പി പ്രതിനിധി. ഇടുക്കിയിലെ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിനാണ് ഈ അവിശ്വസനീയമായ രാഷ്ട്രീയകഥ പറയാനുള്ളത്.(Local Body Elections, Who is in Kanchiyar this time? )

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 16 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. ഒൻപത് സീറ്റുകളിലും യു.ഡി.എഫ്. ആറ് സീറ്റുകളിലും വിജയിച്ചു. എന്നാൽ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നിട്ടും, ഏക അംഗമായ സുരേഷ് കുഴിക്കാട്ട് അഞ്ചു വർഷവും പഞ്ചായത്ത് പ്രസിഡന്റായി അധികാരത്തിലിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ് സുരേഷ് കുഴിക്കാട്ടിന് തുണയായത്. മറ്റ് കക്ഷികൾക്ക് സംവരണ വിഭാഗത്തിൽപ്പെട്ട അംഗങ്ങളില്ലാതിരുന്നതിനാലാണ് ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബി.ജെ.പി. അംഗത്തിന് പ്രസിഡന്റ് പദവി ലഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com