തിരുവനന്തപുരം : കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ 8.30യോടെ തന്നെ അറിയാനാകുമെന്നാണ് പ്രതീക്ഷ.(Local body elections vote counting begins)
ബ്ലോക്ക് തലം മുതൽ കോർപ്പറേഷൻ തലം വരെയുള്ള 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണിത്തുടങ്ങി. ലീഡ് നിലയും അന്തിമ ഫലവും തത്സമയം അറിയാനുള്ള ക്രമീകരണങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ച് നടക്കും. മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളുടെ വോട്ടെണ്ണൽ അതത് സ്ഥാപനങ്ങളുടെ തലത്തിലുള്ള കേന്ദ്രങ്ങളിലായിരിക്കും