കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് ഇന്ന് പൊതു അവധി ബാധകമാവുക. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണവ.(Local body elections, Public holiday in 7 districts of North Kerala today)
സർക്കാർ ഓഫീസുകൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടവകാശമുള്ള തൊഴിലാളികൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വാണിജ്യ സ്ഥാപനങ്ങളിലും വ്യവസായശാലകളിലും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.