തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണി വരെയാണ് പത്രിക സമർപ്പിക്കാൻ അവസരം.(Local body elections, Deadline for filing nominations ends today)
ഇതുവരെയായി സംസ്ഥാനത്തുടനീളം 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് തൃശൂർ ജില്ലയിലാണ്. പല വാർഡുകളിലും പ്രധാന മുന്നണികൾക്ക് ഭീഷണിയായി വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (ശനിയാഴ്ച) നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾക്കായി മുന്നണികൾക്ക് ഇനി ലഭ്യമായ സമയം ഈ ദിവസങ്ങളാണ്.
അതേസമയം, നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കുന്നതോടെ മുന്നണികൾ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.