തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം; സമയക്രമവും കെട്ടിവെക്കേണ്ട തുകയും അറിയാം | Candidates

യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗ്ഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
Local body elections, Candidates can file nominations from tomorrow
Published on

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങാം. എല്ലാ ദിവസവും രാവിലെ 11 മണിക്കും വൈകിട്ട് 3 മണിക്കും ഇടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.(Local body elections, Candidates can file nominations from tomorrow)

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവർ 4,000 രൂപയും കെട്ടിവെക്കണം. ജില്ലാ പഞ്ചായത്ത്-കോർപ്പറേഷനുകളിൽ മത്സരിക്കുന്നവർ 5,000 രൂപയാണ് കെട്ടിവെക്കേണ്ടത്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഈ നിശ്ചിത തുകയുടെ പകുതി മാത്രം മതിയാകും.

നോമിനേഷൻ നൽകുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ഥാനാർത്ഥി വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം.

വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റർ പരിധിക്കുള്ളിൽ സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. കൂടാതെ, വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനാനുമതി. സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗ്ഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com