തദ്ദേശ തിരഞ്ഞെടുപ്പ് 2025: സീറ്റ് നിഷേധിച്ചതോടെ നേതാക്കൾ കൂറു മാറി, പാർട്ടിയും മാറി; മുന്നണികളിൽ പ്രതിസന്ധി | Local body elections

മുന്നണികൾക്ക് ഇത് വലിയ വെല്ലുവിളിയായി.
Local body elections 2025, Leaders switch allegiances after being denied seats
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുന്നണികളിൽ കൂട്ടത്തോടെയുള്ള 'കൂറുമാറ്റം' ശക്തമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ പോരാട്ടമായി കണക്കാക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, സീറ്റ് ലഭിക്കാതെ വരുമ്പോഴോ, നേതൃത്വത്തിൻ്റെ അവഗണന കാരണമാക്കിയോ പ്രധാന നേതാക്കൾ പാർട്ടി മാറിയത് മുന്നണികൾക്ക് വലിയ വെല്ലുവിളിയായി.(Local body elections 2025, Leaders switch allegiances after being denied seats)

പത്തനംതിട്ട

ശ്രീനാദേവി കുഞ്ഞമ്മ (സി.പി.ഐ.): ജില്ലാ പഞ്ചായത്തംഗമായിരുന്ന സി.പി.ഐ. നേതാവ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.

അഖിൽ ഓമനക്കുട്ടൻ (യൂത്ത് കോൺഗ്രസ്): യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.

തോമസ് പി. ചാക്കോ (സി.പി.എം.): ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ മുൻ ഓഫീസ് സെക്രട്ടറിയും സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ ഇദ്ദേഹം പാർട്ടി വിട്ട് ആർ.എസ്.പി. സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.

പന്തളത്ത്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഹരിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ഭാര്യയും ഇത്തവണ ബി.ജെ.പിയിൽ അംഗത്വമെടുത്തു. (യുവമോർച്ചാ ജില്ലാ പ്രസിഡൻ്റ് ശ്യാം തട്ടയിൽ ബി.ജെ.പി. വിട്ട് സി.പി.എമ്മിൽ എത്തിയതിന് പിന്നാലെയാണിത്).

പ്രസന്ന എം.ജി. (മഹിളാ മോർച്ച): കുറ്റൂരിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോയി.

കോർപറേഷനുകളിലെ നീക്കങ്ങൾ

കോഴിക്കോട്, തൃശ്ശൂർ, കൊച്ചി കോർപറേഷനുകളിലാണ് കൗൺസിലർമാർ പാർട്ടി മാറിയത്:

കൊച്ചി: യു.ഡി.എഫ്. കൗൺസിലർ സുനിത ഡിക്സൺ (കോൺഗ്രസ് വിട്ട് ആർ.എസ്.പി.യിലെത്തിയ ശേഷം) ബി.ജെ.പി.യിലേക്ക് ചേക്കേറി.

തൃശ്ശൂർ: എൽ.ഡി.എഫ്. കൗൺസിലർ ഷീബ ബാബു (ജെ.ഡി.എസ്. സീറ്റ് നിഷേധിച്ചതോടെ) ബി.ജെ.പി.യിൽ ചേർന്നു.

കോഴിക്കോട്: നടക്കാവിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ ആം ആദ്മി പാർട്ടിയിൽ അംഗത്വമെടുത്തു.

മറ്റ് പ്രധാന ചുവടുമാറ്റങ്ങൾ

പാനൂർ (കണ്ണൂർ): മുസ്ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മുനിസിപ്പൽ കമ്മിറ്റി അംഗം ഉമർ ഫാറൂഖ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി.യുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായെന്നാണ് ഇദ്ദേഹം കാരണം പറഞ്ഞത്.

അഴിയൂർ (കോഴിക്കോട്): സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിൽ, പഞ്ചായത്ത് അംഗം മഹിജ തോട്ടത്തിൽ എന്നിവർ ബി.ജെ.പി.യിൽ അംഗത്വമെടുത്തു.

തുറവൂർ (ആലപ്പുഴ): നീണ്ട 17 വർഷം സി.പി.എം. പഞ്ചായത്തംഗമായിരുന്ന മുൻ ലോക്കൽ സെക്രട്ടറി പി. അരവിന്ദൻ പാർട്ടി വിട്ട് ബി.ജെ.പി. സ്ഥാനാർത്ഥിയായി (തുറവൂർ പഞ്ചായത്ത് 14-ാം വാർഡ്).

തൃശ്ശൂർ: മുൻ എം.എൽ.എ. അനിൽ അക്കരയോടുള്ള പ്രതിഷേധം കാരണം അടാട്ട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് ഹരീഷ് ബി.ജെ.പിയിൽ ചേർന്നു. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്തും ബി.ജെ.പി.യിലേക്ക് പോയി.

പുതുക്കാട് (തൃശ്ശൂർ): കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന തോബി തോട്ടിയാനും ഭാര്യ ടീനയും സി.പി.എമ്മിൽ ചേർന്നു.

Related Stories

No stories found.
Times Kerala
timeskerala.com