'തദ്ദേശ തിരഞ്ഞെടുപ്പിൽ LDF മികച്ച വിജയം നേടും, കേരള കോൺഗ്രസിന് LDFൽ പരിഗണന ലഭിക്കുന്നുണ്ട്': ജോസ് K മാണി | LDF

മുന്നണിക്ക് ദോഷം വരുന്ന ഒന്നും കേരള കോൺഗ്രസ് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു
'തദ്ദേശ തിരഞ്ഞെടുപ്പിൽ LDF മികച്ച വിജയം നേടും, കേരള കോൺഗ്രസിന് LDFൽ പരിഗണന ലഭിക്കുന്നുണ്ട്': ജോസ് K മാണി | LDF
Published on

തിരുവനന്തപുരം: എൽ.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി പ്രശ്നം, തെരുവ് നായ വിഷയം തുടങ്ങിയവ തിരഞ്ഞെടുപ്പിൽ സജീവമായി ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.(LDF will win handsomely in local body elections, Jose K Mani)

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും ജോസ് കെ. മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമായും ഹൈറേഞ്ച് മേഖലയിലെ കർഷകരെ ബാധിക്കുന്ന വിഷയങ്ങൾക്ക് തിരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.ഡി.എഫിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പരിഗണനയാണ് എൽ.ഡി.എഫിൽ കേരള കോൺഗ്രസിന് ലഭിക്കുന്നത്. മുന്നണിക്ക് ദോഷം വരുന്ന ഒന്നും കേരള കോൺഗ്രസ് ചെയ്തിട്ടില്ല. കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽ.ഡി.എഫിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം) താഴെത്തട്ടിൽ നിന്ന് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മുന്നോട്ട് പോകുകയാണ്. 90% സീറ്റ് വിഭജനവും മുന്നണിയിൽ പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളിൽ ഉടൻതന്നെ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും കൂടുതൽ ആളുകൾ കേരള കോൺഗ്രസിലേക്ക് കടന്നുവരുന്നുണ്ടെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com