'LDFന് ഉജ്ജ്വല വിജയം ഉണ്ടാകും, തിരുവനന്തപുരത്ത് 60 സീറ്റുകൾ വരെ നേടും': മന്ത്രി V ശിവൻകുട്ടി | LDF

മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു
LDF will have a resounding victory, says Minister V Sivankutty
Updated on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ദിനത്തിൽ എൽഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തുടനീളം അനുകൂല തരംഗം ഉണ്ടെന്നും, ഇടതുമുന്നണിക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(LDF will have a resounding victory, says Minister V Sivankutty)

കൃത്യമായ കണക്കുകൾ നിരത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. "സംസ്ഥാനത്ത് എൽഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും. തിരുവനന്തപുരം കോർപ്പറേഷനിൽ 55-നും 60-നും ഇടയ്ക്ക് സീറ്റുകൾ ലഭിക്കും. എൽഡിഎഫിന് അനുകൂലമായ തരംഗമാണ് ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത്," വി. ശിവൻകുട്ടി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com