കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം കോർപ്പറേഷനിലേക്കുള്ള എൻ.ഡി.എയുടെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് മുതിർന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചത്. ബി.ജെ.പി. സംസ്ഥാന വക്താവായ കേണൽ എസ്. ഡിന്നി വടക്കേവിള ഡിവിഷനിൽ മത്സരിക്കും. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.(Kollam Corporation Elections, NDA announces first phase candidate list)
പ്രഖ്യാപിച്ച പ്രധാന സ്ഥാനാർത്ഥികൾ ഇവരാണ്: ശക്തികുളങ്ങര ഹാർബറിൽ ലൂക്ക് സെബാസ്റ്റ്യൻ, ശക്തികുളങ്ങരയിൽ ഷിജി എസ്. പ്രമോദ്, തേവള്ളിയിൽ ബി. ശൈലജ, കച്ചേരിയിൽ ശശികല റാവു, കൈകുളങ്ങരയിൽ ഭുവന, താമരക്കുളത്ത് പ്രണവ് താമരക്കുളം, വടക്കുംഭാഗത്ത് ശ്രീകുമാർ, ഉളിയക്കോവിലിൽ സന്ധ്യ. ആർ, ഉളിയക്കോവിൽ ഈസ്റ്റിൽ ടി. ആർ. അഭിലാഷ്, കടവൂരിൽ വിജിത രാജ്, അറുനൂറ്റിമംഗലത്ത് ടി. ജി. ഗിരീഷ്, മതിലിൽ സാംരാജ്, പട്ടത്താനത്ത് സുനിൽ കുമാർ .ജി, ഭരണിക്കാവില്‍ ഗീത ദിലീപ്, തെക്കേവിളയിൽ ദീപിക പ്രമോദ്, വാളത്തുംഗലിൽ അമൃത ഷാജി, കയ്യാലയ്ക്കലിൽ അഡ്വ. അബ്ദുൽ മസ്സി, നീരാവിൽ സുരേഷ് വി, അഞ്ചാലുംമൂട് വെസ്റ്റിൽ ബിജി എൽ, പുന്തലത്താഴത്ത് അനീഷ് എന്നിവരാണ് മത്സരിക്കുന്നത്.
യു.ഡി.എഫ്. ഇതിനോടകം രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. എൽ.ഡി.എഫും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.