കൗതുകമുണർത്തുന്ന തിരഞ്ഞെടുപ്പ്: ഭാര്യയും ഭർത്താവും ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടുന്നു | Election

അമ്പലവയൽ പഞ്ചായത്തിലെ വോട്ടർമാർ ആകാംക്ഷയിലാണ്.
കൗതുകമുണർത്തുന്ന തിരഞ്ഞെടുപ്പ്: ഭാര്യയും ഭർത്താവും ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടുന്നു | Election
Published on

വയനാട് : ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട് സുൽത്താൻ ബത്തേരിയിലെ അമ്പലവയൽ പഞ്ചായത്തിൽ ഒരു കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വം കൗതുകമുണർത്തുന്നു. ഒരേ പഞ്ചായത്തിൽ, തൊട്ടടുത്ത വാർഡുകളിലാണ് ദമ്പതിമാർക്ക് ജനവിധി തേടാൻ പാർട്ടി അവസരം നൽകിയിരിക്കുന്നത്.(Husband and wife seek election in adjacent wards of same panchayat in Wayanad)

എടക്കൽ നഗറിൽ നിന്നുള്ള രഘുവും ഭാര്യ നിഷ രഘുവും ആണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. രഘു അമ്പലവയൽ പഞ്ചായത്തിലെ ആറാം വാർഡിൽ മത്സരിക്കും. നിഷ രഘു തൊട്ടടുത്ത എട്ടാം വാർഡിൽ ജനപിന്തുണ തേടും.

ഈ രണ്ട് വാർഡുകളും പട്ടികവർഗ്ഗ (എസ്ടി) സംവരണമായതോടെയാണ് കുറുമ സമുദായത്തിൽ നിന്നുള്ള ഈ ദമ്പതിമാരെ മത്സരിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചത്. രഘുവും നിഷ രഘുവും പാർട്ടി അംഗങ്ങളും പ്രദേശത്തെ സജീവ പ്രവർത്തകരുമാണ്. വ്യക്തിബന്ധങ്ങളും പാർട്ടി ബന്ധങ്ങളും ഒരുപോലെ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. നേതൃത്വം. ഒരേ പഞ്ചായത്തിൽ ഭാര്യക്കും ഭർത്താവിനും ഒരേ സമയം വിജയിച്ച് എത്താൻ കഴിയുമോ എന്ന ആകാംഷയിലാണ് അമ്പലവയൽ പഞ്ചായത്തിലെ വോട്ടർമാർ.

Related Stories

No stories found.
Times Kerala
timeskerala.com