'LDFന് ചരിത്ര വിജയം, ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിനെ ബാധിക്കില്ല': മുഖ്യമന്ത്രി പിണറായി വിജയൻ | LDF

വലിയ ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്
'LDFന് ചരിത്ര വിജയം, ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിനെ ബാധിക്കില്ല': മുഖ്യമന്ത്രി പിണറായി വിജയൻ | LDF
Updated on

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Historic victory for LDF, says Chief Minister Pinarayi Vijayan)

തങ്ങൾക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന വലിയ ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കുള്ളത്.

ശബരിമലയിലെ സ്വർണക്കൊള്ള വിവാദം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ശബരിമലക്കൊള്ള വിഷയം ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. "ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കർശനമായ നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നു," എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ വിഷയത്തിൽ സ്വീകരിച്ച ശക്തമായ നിലപാടിനെ വിശ്വാസികൾ പിന്തുണയ്ക്കുന്നുവെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com