'അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണം, 3 ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റച്ചട്ടം തയ്യാറാക്കണം': തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാഴ്ച സമയപരിധി നൽകി ഹൈക്കോടതി | Election Commission

രാഷ്ട്രീയ പാർട്ടികൾക്ക് കോടതി താക്കീത് നൽകി
High Court gives two-week deadline to Election Commission to remove illegal flex boards
Published on

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാൻ കർശന നിർദ്ദേശവുമായി ഹൈക്കോടതി. ഇവ എടുത്തു മാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.(High Court gives two-week deadline to Election Commission to remove illegal flex boards)

അനധികൃതമായ ഒരു ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ഒട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച് ഉടൻ നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു.

മൂന്ന് ദിവസത്തിനുള്ളിൽ പുതിയ മാതൃകാ പെരുമാറ്റച്ചട്ടം തയ്യാറാക്കണമെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചു. രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ കൂടുതൽ ഗൗരവം പുലർത്തണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ച് വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com