വാക്കറിൻ്റെ സഹായത്തോടെ എത്തിയ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തി | G Sudhakaran

സ്വർണക്കൊള്ള വിഷയം എൽ.ഡി.എഫിന് തിരിച്ചടിയാകില്ലെന്ന് അഭിപ്രായപ്പെട്ടു.
വാക്കറിൻ്റെ സഹായത്തോടെ എത്തിയ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തി | G Sudhakaran
Updated on

ആലപ്പുഴ: കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നിട്ടും, മുതിർന്ന സി.പി.എം. നേതാവായ ജി. സുധാകരൻ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വാക്കറിന്റെ സഹായത്തോടെയാണ് അദ്ദേഹം ബൂത്തിലെത്തിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയത്.(G Sudhakaran casts his vote with the help of a walker)

കഴിഞ്ഞ 22-ന് വീട്ടിലെ കുളിമുറിയിൽ വീണതിനെ തുടർന്ന് അദ്ദേഹത്തിന്റെ കാലിൽ പൊട്ടലുണ്ടായിരുന്നു. പിന്നീട് അദ്ദേഹം പൂർണ്ണ വിശ്രമത്തിലായിരുന്നു.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ജി. സുധാകരൻ, ശബരിമല സ്വർണക്കൊള്ള വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയാകില്ലെന്ന് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com