കോട്ടയം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ഒരു സീറ്റ് നൽകാൻ യുഡിഎഫ് സഖ്യത്തിൽ ധാരണയായി. ആറ് ദിവസത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായത്. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് മത്സരിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ് എന്ന പ്രത്യേകത ഈ നീക്കത്തിനുണ്ട്.( For the first time in history, a seat will be given to the Muslim League in the Kottayam district panchayat)
ലീഗിന് നൽകേണ്ട സീറ്റ് ഏതാണെന്ന കാര്യത്തിൽ അടുത്ത ദിവസമാണ് അന്തിമ തീരുമാനം ഉണ്ടാകുക. എങ്കിലും മത്സരിക്കാൻ ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത് മുണ്ടക്കയം ഡിവിഷൻ, എരുമേലി ഡിവിഷൻ ഈ രണ്ട് ഡിവിഷനുകളിൽ ഏതെങ്കിലും ഒന്ന് നൽകണമെന്നാണ്.
ഈ തീരുമാനം കോട്ടയം ജില്ലയിലെ യുഡിഎഫ് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം കുറിക്കും എന്ന് വിലയിരുത്തപ്പെടുന്നു. മുസ്ലിം ലീഗിൻ്റെ പ്രാദേശിക സ്വാധീനം വിപുലീകരിക്കാൻ ഈ നീക്കം സഹായകമാകും എന്നും കണക്കുകൂട്ടുന്നു. യുഡിഎഫ് മുന്നണിക്ക് ജില്ലയിൽ കൂടുതൽ അടിത്തറ ഉറപ്പിക്കാനും ഈ ധാരണ വഴിയൊരുക്കും.