കാസർഗോഡ് യൂത്ത് ലീഗിൽ പൊട്ടിത്തെറി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധം; പടന്ന പഞ്ചായത്ത് കമ്മിറ്റി കൂട്ടത്തോടെ രാജിവെച്ചു | Youth League

യൂത്ത് ലീഗിനെ പൂർണ്ണമായും തഴഞ്ഞതിലുള്ള കടുത്ത പ്രതിഷേധമാണിത്
കാസർഗോഡ് യൂത്ത് ലീഗിൽ പൊട്ടിത്തെറി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധം; പടന്ന പഞ്ചായത്ത് കമ്മിറ്റി കൂട്ടത്തോടെ രാജിവെച്ചു | Youth League
Published on

കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ കാസർഗോഡ് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു. ലീഗിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിന് നൽകിയതിലും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ യൂത്ത് ലീഗിനെ പൂർണ്ണമായും തഴഞ്ഞതിലുമുള്ള കടുത്ത പ്രതിഷേധമാണ് രാജിക്ക് കാരണം.(Explosion in Kasaragod Youth League, Panchayat committee resigns en masse)

കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. പ്രസിഡന്റ് പി.കെ. ഖമറുദ്ധീൻ, സെക്രട്ടറി പി.കെ.സി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ജലീൽ ഒരുമുക്ക് എന്നിവരടക്കമുള്ള മുഴുവൻ ഭാരവാഹികളും ഇക്കൂട്ടത്തിലുണ്ട്.

നേരത്തെ, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്‌ലിം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി കൂട്ടരാജി എത്തിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com