ആലപ്പുഴ: സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ ആലപ്പുഴയിലെ സി.പി.എമ്മിൽ പൊട്ടിത്തെറി. പാർട്ടി വിട്ട സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. അരവിന്ദൻ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കും. അരവിന്ദൻ 17 വർഷം സി.പി.എം. പ്രതിനിധിയായി തുറവൂർ പഞ്ചായത്ത് അംഗമായിരുന്നു.(Explosion in CPM in Alappuzha, Former local committee secretary is now a BJP candidate)
തുറവൂർ പഞ്ചായത്തിലെ 14-ാം വാർഡിലാണ് ഇദ്ദേഹം ബി.ജെ.പി. സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.സി.പി.എം. സ്ഥാനാർത്ഥി നിർണയത്തിലെ പ്രതിഷേധമാണ് അരവിന്ദൻ്റെ ബി.ജെ.പി. പ്രവേശനത്തിന് കാരണം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇദ്ദേഹം പാർട്ടിയുമായി അകന്നു കഴിയുകയായിരുന്നു. സി.പി.എമ്മിൻ്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തുറവൂർ പഞ്ചായത്തിൽ ചൂടുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിയൊരുക്കും.