പാലക്കാട് കോൺഗ്രസിൽ തർക്കം: കൗൺസിലറുടെ ഭാര്യ CPM പിന്തുണയിൽ മത്സരിക്കും | Congress

പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു.
Dispute in Palakkad Congress, Councilor's wife to contest with CPM support
Published on

പാലക്കാട്: നഗരസഭയിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച തർക്കം രൂക്ഷമായതോടെ, കോൺഗ്രസ് കൗൺസിലറുടെ ഭാര്യ സി.പി.എം. പിന്തുണയിൽ പത്രിക നൽകി. കൗൺസിലർ മൺസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സി.പി.എം. പിന്തുണയിൽ 38-ാം വാർഡിൽ മത്സരിക്കുന്നത്.(Dispute in Palakkad Congress, Councilor's wife to contest with CPM support)

സി.പി.എം. ഈ വാർഡിൽ ഇതുവരെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സഫിയ പൊതു സ്വതന്ത്രയായിട്ടാണ് മത്സരിക്കുന്നതെന്ന് കൗൺസിലർ മൺസൂർ പ്രതികരിച്ചു. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ചെമ്പകത്തെ നിർത്തിയതിൽ നേരത്തെ മൺസൂർ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.

എന്നാൽ, 'അംഗം പോലുമല്ലാത്തയാൾക്ക് എങ്ങനെ സീറ്റ് കൊടുക്കാനാവും' എന്നായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ മറുചോദ്യം. അതേസമയം, പാലക്കാട്ടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും കാത്തിരിക്കൂവെന്നും വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com