തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിൽ ബി.ജെ.പി.ക്ക് വിമത സ്ഥാനാർത്ഥി. പാർട്ടിയുടെ പ്രാദേശിക പ്രവർത്തകനായിരുന്ന സി.ആർ. സുജിത്ത് ബി.ജെ.പി.യിൽ നിന്ന് രാജി വെച്ച് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയാണ് സുജിത്തിന്‍റെ രാജിക്ക് കാരണം. വടൂക്കര 41-ാം ഡിവിഷനിലാണ് സി.ആർ. സുജിത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുക.(CR Sujith will contest against BJP in Thrissur Corporation)
പത്മജ വേണുഗോപാലിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് സുജിത്തിന്‍റെ രാജി. ഈ നിലപാടിൽ പ്രതിഷേധിച്ച് 20-ഓളം പ്രാദേശിക ഭാരവാഹികളും ബി.ജെ.പി.യിൽ നിന്ന് രാജി വെച്ചിട്ടുണ്ട്.
ബി.ജെ.പി.യിൽ നിന്നുള്ള കൂട്ടരാജി കോർപ്പറേഷനിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായേക്കും. വിമത സ്ഥാനാർത്ഥി രംഗത്തുവരുന്നത് തൃശ്ശൂർ കോർപ്പറേഷനിലെ വടൂക്കര ഡിവിഷനിൽ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ സങ്കീർണ്ണമാക്കും.