കൊട്ടിക്കലാശം: മരംമുറിക്കുന്ന വാളുകളും യന്ത്രവും ഉപയോഗിച്ചത് വിവാദമായി, CPM പരാതി നൽകും | CPM

കൊട്ടിക്കലാശം: മരംമുറിക്കുന്ന വാളുകളും യന്ത്രവും ഉപയോഗിച്ചത് വിവാദമായി, CPM പരാതി നൽകും | CPM

മലപ്പുറത്താണ് സംഭവം
Published on

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തിയത് വിവാദമായി. മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ 15-ാം വാർഡിലാണ് ഭീതിപ്പെടുത്തുന്ന കാഴ്ച അരങ്ങേറിയത്.(CPM will file complaint against UDF using wood-cutting swords and machines)

മരം മുറിക്കാൻ ഉപയോഗിക്കുന്ന വാളുകളും യന്ത്രവും പ്രവർത്തിപ്പിച്ചാണ് യുഡിഎഫ് പ്രവർത്തകർ ഇന്നലെ കൊട്ടിക്കലാശത്തിൽ പ്രകടനം നടത്തിയത്.

കുട്ടികളടക്കം നിരവധി ആളുകൾ തടിച്ചുകൂടിയ പൊതുസ്ഥലത്ത് വെച്ച് മരംമുറിക്കുന്ന വാളും യന്ത്രവും അപകടകരമായ രീതിയിൽ ഉപയോഗിച്ചതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഈ നിയമലംഘനത്തിനെതിരെ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് സി.പി.എം.

Times Kerala
timeskerala.com