തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നിലനിർത്താൻ നീക്കമിട്ട് CPM: 3 ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ തീരുമാനം | CPM

സിപിഎം 75 സീറ്റുകളിലും സിപിഐ 17 സീറ്റുകളിലുമായിരിക്കും മത്സരിക്കുക
 CPM moves to retain power in Thiruvananthapuram Corporation, Decision to field 3 area secretaries
Updated on

തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം നിലനിർത്താനുറച്ച് സിപിഎം, ശക്തമായ മത്സരം കാഴ്ചവെക്കുന്നതിനായി മൂന്ന് ഏരിയ സെക്രട്ടറിമാരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം തീരുമാനം.( CPM moves to retain power in Thiruvananthapuram Corporation, Decision to field 3 area secretaries)

സിപിഎം നേതൃത്വം നിർണായക മത്സരം ഉറപ്പുവരുത്തുന്നതിനായി രംഗത്തിറക്കുന്ന ഏരിയ സെക്രട്ടറിമാർ കെ. ശ്രീകുമാർ, വഞ്ചിയൂർ പി. ബാബു, ആർ.പി. ശിവജി എന്നിവരാണ്. ഇതിൽ കെ. ശ്രീകുമാർ ചാക്ക വാർഡിലും വഞ്ചിയൂർ പി. ബാബു വഞ്ചിയൂർ വാർഡിലും ആർ.പി. ശിവജി വിളപ്പിൽ വാർഡിലുമായിരിക്കും ജനവിധി തേടുക.

സിപിഎം 75 സീറ്റുകളിലും സിപിഐ 17 സീറ്റുകളിലുമായിരിക്കും മത്സരിക്കുക. നിലവിലെ ഭരണം നിലനിർത്തുന്നതിൽ ഏരിയ സെക്രട്ടറിമാരുടെ മത്സരം നിർണ്ണായകമാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com