സീറ്റ് നിഷേധിച്ചു : മനംനൊന്ത് കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു | Congress

വീട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് ജയപ്രദീപിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്
Congress booth president attempts suicide in despair over seat being denied
Published on

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ തർക്കത്തെ തുടർന്ന് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.(Congress booth president attempts suicide in despair over seat being denied)

പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരുന്ന ജയപ്രദീപിന് അവസാന നിമിഷം സീറ്റ് നിഷേധിച്ചതിൽ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വീട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് ജയപ്രദീപിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. നിലവിൽ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാദേശിക നേതാക്കളുടെ സമ്മർദ്ദവും ഗ്രൂപ്പ് താൽപ്പര്യങ്ങളുമാണ് സ്ഥാനാർത്ഥിത്വത്തിൽ മാറ്റം വരുത്താൻ കാരണമെന്നാണ് സൂചന. കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണയ തർക്കങ്ങൾ ജില്ലയിൽ കൂടുതൽ രൂക്ഷമാകുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com