ഒരാൾ 2 വോട്ട് ചെയ്തെന്ന് പരാതി: ചെന്ത്രാപ്പിന്നി ചാമക്കാലയിൽ വോട്ടെടുപ്പ് നിർത്തിവച്ചു | Voting

വോട്ടിങ് മെഷീനിൽ 247 വോട്ടുകളാണ് കാണിച്ചത്
Complaint that one person voted twice, Voting halted in Thrissur
Updated on

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരാൾ രണ്ട് വോട്ട് രേഖപ്പെടുത്തി എന്ന പരാതിയെ തുടർന്ന് തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ വോട്ടെടുപ്പ് താത്കാലികമായി നിർത്തിവെച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിങ് തടസ്സപ്പെട്ടത്.(Complaint that one person voted twice, Voting halted in Thrissur)

ബൂത്തിൽ 246 പേർ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയപ്പോൾ വോട്ടിങ് മെഷീനിൽ 247 വോട്ടുകളാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്തയാൾ, വോട്ട് രേഖപ്പെടുത്തിയപ്പോൾ ബീപ് ശബ്ദം വന്നില്ലെന്ന് പരാതിപ്പെട്ടു.

ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് രണ്ടാമതും വോട്ട് ചെയ്യാൻ അനുവാദം നൽകി. എന്നാൽ, ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനും വോട്ടെടുപ്പ് തടസ്സപ്പെടുത്താനും കാരണമായത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയും, തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ വോട്ടെടുപ്പ് പുനഃസ്ഥാപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com