കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ പോളിങ് ചട്ടം ലംഘിച്ച് പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ് പോലീസ് എത്തി പൂട്ടിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് പോളിങ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ്.(Code violation near polling station, Police close CPM party office)
പോളിങ് സ്റ്റേഷന് തൊട്ടടുത്ത് പ്രവർത്തിച്ച ഈ ഓഫീസിൽ വെച്ച് വോട്ടർമാർക്ക് സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടെന്ന് കാണിച്ച് യു.ഡി.എഫ്. പ്രവർത്തകർ പോലീസിന് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ഓഫീസ് പൂട്ടിക്കാൻ പോലീസ് എത്തിയപ്പോൾ എൽ.ഡി.എഫ്. - യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.
വാക്കേറ്റം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് ചട്ടലംഘനം ചൂണ്ടിക്കാട്ടി ഓഫീസ് പൂട്ടിക്കുകയായിരുന്നു.