പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പാലക്കാട് കോൺഗ്രസ് പ്രാദേശിക നേതാക്കൾ തമ്മിൽ കയ്യാങ്കളി. പാലക്കാട് പിരായിരിയിലാണ് സംഭവം നടന്നത്.(Candidate selection, Clashes in Palakkad Congress)
കൊടുന്തിരപ്പുള്ളി വാർഡിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വാർഡിലെ നിലവിലെ മെമ്പറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡന്റായ സാദിഖ് ബാഷയും തമ്മിലായിരുന്നു കയ്യാങ്കളി.
ശിവപ്രസാദിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി നേതാക്കൾ തമ്മിലുണ്ടായ ഈ സംഘർഷം പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.