തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു : തലസ്ഥാനത്ത് BJP വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ | BJP

നിലവിൽ യുവതി അപകടനില തരണം ചെയ്തു
BJP woman leader attempts suicide after being denied seat in local body elections
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം.(BJP woman leader attempts suicide after being denied seat in local body elections)

നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല വാർഡിൽ മത്സരിക്കാൻ അവസരം ലഭിക്കാതെ വന്നതിനെ തുടർന്നാണ് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല ഉൾപ്പെടെ ഏഴ് വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതിനിടെയാണ് സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധം ആത്മഹത്യാശ്രമത്തിൽ കലാശിച്ചത്. പ്രാദേശിക തലത്തിൽ ഈ സംഭവം വലിയ ചർച്ചയായിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com