കുട്ടൻകുളങ്ങരയിലെ സ്ഥാനാർത്ഥിയെ BJP മാറ്റുന്നു : നൃത്ത അധ്യാപികയ്ക്ക് സാധ്യത | BJP

അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഈ നീക്കം
കുട്ടൻകുളങ്ങരയിലെ സ്ഥാനാർത്ഥിയെ BJP മാറ്റുന്നു : നൃത്ത അധ്യാപികയ്ക്ക് സാധ്യത | BJP
Published on

തൃശൂർ: കോർപ്പറേഷനിലെ കുട്ടൻകുളങ്ങര ഡിവിഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാൻ ബി.ജെ.പി. നീക്കം തുടങ്ങി. കുട്ടൻകുളങ്ങരയിൽ ഡോക്ടർ വി. ആതിരയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അവർ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത്.(BJP changes candidate in Kuttankulangara, Dance teacher likely to contest)

ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ ഒരു നൃത്ത അധ്യാപികയെ കുട്ടൻകുളങ്ങരയിൽ മത്സരിപ്പിക്കാനാണ് നിലവിൽ സാധ്യത. കുട്ടൻകുളങ്ങര ഡിവിഷനിൽ സ്ഥാനാർത്ഥി മോഹികളായ രണ്ട് വനിതാ നേതാക്കൾ തമ്മിലുള്ള കലഹം തുടരുന്നതാണ് ബി.ജെ.പി.ക്ക് തലവേദന സൃഷ്ടിക്കുന്നത്.

ഈ തർക്കം പരിഹരിക്കുന്നതിനായി, നിലവിൽ പുറത്തുനിന്നുള്ള ഒരു മുതിർന്ന വനിതാ നേതാവിനെ എത്തിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com