തിരുവനന്തപുരത്തെ ചെങ്കോട്ട തകർത്ത് BJP : കേവല ഭൂരിപക്ഷത്തിലേക്ക്, മേയർ സ്ഥാനം ഉറപ്പിച്ചു | BJP

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.
BJP breaks the Red castles in Thiruvananthapuram, To an absolute majority
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ചരിത്രം തിരുത്തിക്കുറിക്കുന്നു. "മാറാത്തത് മാറുമെന്ന" മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.(BJP breaks the Red castles in Thiruvananthapuram, To an absolute majority)

നിലവിൽ 45 വാർഡുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ബിജെപി മേയർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് 22 സീറ്റിലും യുഡിഎഫ് 14 സീറ്റിലുമാണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷമായ 51 സീറ്റുകൾ ലഭിക്കാൻ ഏതാനും സീറ്റുകൾ കൂടി മാത്രമാണ് ബിജെപിക്ക് ആവശ്യം. ഇനി 20 വാർഡുകളിലെ ഫലം മാത്രമാണ് പുറത്തുവരാനുള്ളത്; ഈ വാർഡുകൾ മുഴുവൻ എൽഡിഎഫ് പിടിച്ചാലും ബിജെപിയെ കടത്തിവെട്ടാനാകില്ല.

ഇതോടെ തലസ്ഥാന കോർപ്പറേഷനിൽ ചരിത്രം കുറിച്ചുകൊണ്ടാണ് ബിജെപി മുന്നേറ്റം പൂർത്തിയാക്കുന്നത്. വിജയം ഉറപ്പിച്ചതോടെ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥികളിൽ പ്രമുഖരായ വി.വി. രാജേഷ്, റിട്ട. ഡിജിപി ആർ. ശ്രീലേഖ എന്നിവർ അടക്കമുള്ളവരും വിജയിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com