തൃശൂരിൽ കളം പിടിക്കാൻ BJP: അവസാന ലാപ്പിൽ ഖുശ്ബുവും സുരേഷ് ഗോപിയും പ്രചാരണത്തിന് | BJP

തൃശൂർ കോർപ്പറേഷന്റെ തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കാണ്
തൃശൂരിൽ കളം പിടിക്കാൻ BJP: അവസാന ലാപ്പിൽ ഖുശ്ബുവും സുരേഷ് ഗോപിയും പ്രചാരണത്തിന് | BJP
Updated on

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ തൃശൂരിൽ കളം പിടിക്കാൻ താരപ്രചാരകരുമായി ബി.ജെ.പി. എത്തുന്നു. സിനിമാതാരവും നേതാവുമായ ഖുശ്ബു തൃശൂരിൽ റോഡ് ഷോ നയിക്കും. മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണങ്ങളിൽ പങ്കെടുക്കും.(BJP aims to win in Thrissur, Khushboo and Suresh Gopi campaign in the last lap)

തൃശൂർ കോർപ്പറേഷന്റെ തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കാണ്. പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴിൽ, സംഘടനാപരമായ തന്ത്രങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി. നിലവിൽ പഞ്ചായത്ത് സീറ്റുകൾ നിലനിർത്തുക എന്നതാണ് മുൻഗണന.

സംഘടനാപരമായി ശക്തമായ പ്രദേശങ്ങളിൽ സീറ്റുകൾ നേടിക്കൊണ്ടോ നിർണായക പങ്ക് വഹിച്ചോ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകൾക്ക് പുറമേ, ബി.ജെ.പി. നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻ.ഡി.എ.) പാലക്കാട്, പന്തളം എന്നീ രണ്ട് മുനിസിപ്പാലിറ്റികളും ഭരിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com