പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ നേരിട്ട തിരിച്ചടിക്ക് കാരണം സി.പി.എമ്മിലെ ആഭ്യന്തര തർക്കങ്ങളാണെന്ന് എ.വി. ഗോപിനാഥ്. സി.പി.എമ്മിലെ പ്രശ്നങ്ങൾ കാരണം ചില വാർഡുകളിൽ വോട്ട് ചോർന്നുപോയെന്നും താൻ മത്സരിച്ച വാർഡുകളിൽ പോലും ഇത് പ്രതിഫലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.(AV Gopinath reacts to defeat in Local body elections)
ഒമ്പതാം വാർഡായ ബൊമ്മണ്ണിയൂരിൽ 130 വോട്ടുകൾക്കാണ് ഗോപിനാഥ് പരാജയപ്പെട്ടത്. സഖ്യമുണ്ടാക്കിയിട്ടും പലയിടത്തും സി.പി.എം. വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.
തോൽവി അപ്രതീക്ഷിതമാണെങ്കിലും താൻ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുമെന്ന് ഗോപിനാഥ് പറഞ്ഞു.