മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാർക്ക് എതിരെ നടപടി: പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കി | Drunk

കർശന നടപടിയുണ്ടാകുമെന്നാണ് സൂചന
Action taken against police officers who came to duty drunk, They were expelled from the polling station
Updated on

കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുരക്ഷാ ചുമതലയ്ക്കിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് പോലീസുകാർക്കെതിരെ നടപടി. കാഞ്ഞങ്ങാട് പോളിങ് സ്റ്റേഷനിൽ നിന്നാണ് പോലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് നീക്കിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചു.(Action taken against police officers who came to duty drunk, They were expelled from the polling station)

നടപടി നേരിട്ട ഉദ്യോഗസ്ഥർ സനൂപ് ജോൺ (കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ), നിഷാദ് (കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ) എന്നിവരാണ്.

ഇന്നലെ രാത്രിയാണ് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരേയും പോളിങ് സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുള്ള ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ ഇരുവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com