പോളിംഗ് ദിനത്തിൽ എറണാകുളത്ത് കുഴഞ്ഞു വീണ് മരിച്ചത് 3 പേർ | Polling

വോട്ട് ചെയ്യാനായി എത്തിയവരാണ് മരിച്ചത്
3 people died after collapsing in Ernakulam on polling day
Updated on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വോട്ട് ചെയ്യാനെത്തിയ മൂന്ന് പേർ കുഴഞ്ഞു വീണ് മരിച്ചു. വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുമ്പോഴും പോളിംഗ് ബൂത്തിനകത്തും, ബൂത്തിലേക്ക് പോകുംവഴിയുമാണ് മൂന്ന് പേർ മരണപ്പെട്ടത്.(3 people died after collapsing in Ernakulam on polling day)

കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാർഡിൽ കമ്പിവേലിക്കകത്ത് വീട്ടിൽ ബാബു (75) ആണ് വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കവെ കുഴഞ്ഞുവീണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ ബൂത്തിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തെറ്റാലി എസ്.എൻ.ഡി.പി. ശ്മശാനത്തിൽ നടത്തി.

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ 20-ാം വാർഡിൽ മിനി കവല ഒന്നാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ അമ്പലപ്പറമ്പിൽ രാഘവൻ നായർ (83) ആണ് രാവിലെ ഒൻപത് മണിയോടെ പോളിംഗ് സ്റ്റേഷനകത്ത് കുഴഞ്ഞുവീണ് മരിച്ചത്. പോളിംഗ് ഓഫീസർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുമതിയമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

വരാപ്പുഴ തേവർകാട് തണ്ണിക്കോട് ടി.ജെ. വർഗീസ് (65) ആണ് വോട്ട് ചെയ്യാനായി വീട്ടിൽ നിന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. വരാപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ ഇസബെല്ല സ്കൂളായിരുന്നു അദ്ദേഹത്തിന്റെ പോളിംഗ് സ്റ്റേഷൻ. പോളിംഗ് സ്റ്റേഷനിലെത്താൻ 500 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻതന്നെ ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com