
മാതൃദിനത്തോടനുബന്ധിച്ച് മെയ് 10, 11 തീയതികളിൽ, തിരുവനന്തപുരം പട്ടത്തുള്ള ടൈറ്റൻ വേൾഡ് സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 163-ലധികം സ്റ്റോറുകളിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട അമ്മമാരോടൊപ്പം അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു പെർഫ്യൂം നിർമ്മാണ അനുഭവം ടൈറ്റന്‍ വേള്‍ഡ് ഒരുക്കുന്നു. തിരഞ്ഞെടുത്ത തൈലങ്ങളുടെ ശേഖരം ഉപയോഗിച്ച് 50 മില്ലി ലിറ്റര്‍ പെർഫ്യൂം തയ്യാറാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിലൂടെ സുഗന്ധദ്രവ്യങ്ങൾ മിശ്രണം ചെയ്യുന്ന കലയിൽ ഏർപ്പെടാൻ ഉപയോക്താക്കളെ ടൈറ്റന്‍ വേള്‍ഡ് ക്ഷണിക്കുകയാണ്.
അമ്മയും മക്കളും ഒരുമിച്ച് നിർമ്മിച്ചതായാലും അമ്മയ്ക്കായി മക്കള്‍ തയ്യാറാക്കിയ ഒരു അപ്രതീക്ഷിത സമ്മാനമായാലും ഈ നിര്‍മ്മാണ അനുഭവം സന്തോഷം, ഓർമ്മകൾ, ആഴമേറിയ ബന്ധം എന്നിവ ഉണർത്താൻ ഉദ്ദേശിച്ചുള്ളതാണ്. പരമ്പരാഗത ഷോപ്പിംഗിനപ്പുറം ആകർഷകവും അനുഭവപരവുമായ റീട്ടെയിൽ നിമിഷങ്ങൾ സൃഷ്ടിക്കാനുള്ള ടൈറ്റന്‍റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ ഇൻ-സ്റ്റോർ പ്രവർത്തനം വെളിവാക്കുന്നത്, ഉപഭോക്താക്കൾക്ക് അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരം സൃഷ്ടിക്കുന്ന ബ്രാൻഡിന്‍റെ നവീന സമീപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ടൈറ്റനിൽ, ഏറ്റവും വിലപ്പെട്ട ബന്ധങ്ങളെ ആഘോഷിക്കുക എന്നതാണ് ഞങ്ങള്‍ക്ക് പ്രധാനമെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ വാച്ചസ് ആൻഡ് വെയറബിൾസ് വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ ശുക്ല പറഞ്ഞു. ഈ പെർഫ്യൂം നിർമ്മാണ അനുഭവം ഉപഭോക്താക്കൾ അവരുടെ അമ്മമാര്‍ക്ക് നല്‍കുന്ന സമ്മാനം മാത്രമല്ല, അവിസ്മരണീയമായ ഒരു ഓർമ്മ കൂടിയാണ്. അർത്ഥവത്തായ നിമിഷങ്ങളും ശാശ്വത ബന്ധങ്ങളും എന്ന ടൈറ്റന്‍റെ സത്തയെ ഈ സംരംഭം മനോഹരമായി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റൻ വേൾഡ് സ്റ്റോറുകളിൽ പെർഫ്യൂം നിർമ്മാണത്തിനായുള്ള പ്രത്യേക മേഖലകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിദഗ്‌ധർ ഉപഭോക്താക്കളെ സുഗന്ധ ദ്രവ്യ നിര്‍മ്മാണ പ്രക്രിയയിലൂടെ നയിക്കും. സുഗന്ധ പ്രൊഫൈലുകൾ മനസ്സിലാക്കുന്നത് മുതൽ അതുല്യമായ മിശ്രിതങ്ങള്‍ തയ്യാറാക്കുന്നതിനു വരെയുള്ള പ്രത്യേക ഘട്ടങ്ങള്‍ ഇതിനുണ്ടാകും. ഈ ആഘോഷത്തിന്‍റെ മനോഹരമായ സ്മാരകമെന്ന പോലെ ഉപഭോക്താക്കൾക്ക് പ്രീമിയം ബോട്ടിലിൽ തങ്ങളുടെ പ്രിയപ്പെട്ട പെർഫ്യൂം സ്വന്തമാക്കാനുമാവും.