
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽനിന്ന് ഗോൾഡ്, ഡയമണ്ട്സ്, അൺകട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 50% കിഴിവ് ലഭിക്കുന്ന 'ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ' ഫെസ്റ്റിവൽ ജൂലൈ 13വരെ മാത്രം. പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എത്നോ- മോഡേൺ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകൾക്ക് ഈ ഓഫർ ലഭിക്കും. ഉപഭോക്താക്കൾ വളരെ ആവേശത്തോടെയാണ് 'ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ' ഫെസ്റ്റിവെല്ലിനെ വരവേറ്റതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ.ജോയ് ആലുക്കാസ് പറഞ്ഞു. രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ കസ്റ്റമേഴ്സിന്റെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫെസ്റ്റിവൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, മറ്റാർക്കും നൽകാൻ കഴിയാത്ത അതുല്യമായ ഈ ഓഫർ കരസ്ഥമാക്കാൻ എല്ലാ ഉപഭോക്താക്കളെയും ജോയ്ആലുക്കാസ് ഷോറൂമുകളിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. കൂടാതെ, ജോയ്ആലുക്കാസിൽനിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ്, 100 ശതമാനം ബൈബാക്ക് അഷുറൻസ് എന്നിവയും ലഭിക്കും.