ഫാസ്റ്റ്ട്രാക്ക് ബെയർ കളക്ഷൻ വാച്ചുകള്‍ പുറത്തിറക്കി

fastrack
Published on

കൊച്ചി: ഇന്ത്യയിലെ മുൻനിര യൂത്ത് ഫാഷൻ ആക്‌സസറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ യൂണിസെക്‌സ് വാച്ച് ശേഖരമായ ബെയർ വിപണിയിലവതരിപ്പിച്ചു. ആധികാരികതയും ആത്മപ്രകാശനവും ആഘോഷിക്കുന്ന നൂതനവും സുതാര്യവുമായ വാച്ചുകളുടെ ശേഖരമാണ് ബെയർ. പ്രശസ്തമായ സിഐഐ ഇന്ത്യ ഡിസൈൻ സമ്മിറ്റിൽ ഉത്പന്ന ഡിസൈൻ വിഭാഗത്തിലെ മികച്ച 50 ഡിസൈനുകളിൽ ഒന്നായി ബെയർ വാച്ചുകളുടെ രൂപകല്പനയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

ആറ് നിറങ്ങളിലുള്ള കട്ടിയുള്ള അലുമിനിയം ബെസൽ റിങ്ങോടു കൂടിയ സ്കെലിറ്റൽ ഡയലാണ് ബെയർ ശേഖരത്തിലെ വാച്ചുകള്‍ക്കുള്ളത്. സമകാലിക വാച്ച് രൂപകൽപ്പനയിലെ പുതുമയാണ് ഈ ഡിസൈൻ. 2195 രൂപയാണ് ബെയർ ശേഖരത്തിലെ വാച്ചുകളുടെ വില.

ഫാസ്റ്റ്ട്രാക്ക് ബെയർ ശേഖരത്തിൽ 6 മോഡലുകളാണുള്ളത്. എല്ലാ ഫാസ്റ്റ്ട്രാക്ക് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ടൈറ്റൻ വേൾഡ് സ്റ്റോറുകളിലും അംഗീകൃത ഡീലർമാരിലും പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാണ്. ഓണ്‍ലൈനായി www.fastrack.in/collection-bare.html. ലും ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com