
കോഴിക്കോട്: മാർച്ച് 27 ബ്രഹ്മാണ്ഡ റിലീസ് നടത്തിയ "എംമ്പുരാൻ" സിനിമ കാണുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്(Empuran). ബി.ജെ.പിയുടെ നിലപാട് എം.ടി രമേശ് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ലാല്‍ വില്ലനായാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ചതെന്നും നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയതെന്നും അതിനുശേഷമാണ് ഇത്രയും ഉയരത്തിൽ മോഹൻലാൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ബിജെപി ഒരു സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബി.ജെ.പിയെപ്പറ്റി ചര്‍ച്ച ചെയ്യണം. എമ്പുരാന് കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യും" - ജോർജ് കുര്യൻ പറഞ്ഞു.