

കോട്ടയം: മലയാളി യുവതി ഇസ്രയേലിൽ അപകടത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിൻ്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു ശരണ്യ.(Woman from Kottayam dies tragically in an accident in Israel)
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശരണ്യ അപകടത്തിൽപ്പെട്ടുവെന്ന് കുടുംബത്തിന് വിവരം ലഭിച്ചത്. കുറിച്ചി കല്ലുങ്കൽ പ്രസന്നൻ്റെയും ശോഭയുടെയും മകളാണ് ശരണ്യ.
എം.വി.വിജ്യൽ, എം.വി.വിഷ്ണ എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.