
മുംബൈ: മഹാരാഷ്ട്രയിൽ ജനങ്ങൾ ആരോടൊപ്പമാണെന്ന് തിരിച്ചറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ, വോട്ടെണ്ണുന്നതിന് മുൻപ് തന്നെ എൻ സി പി നേതാവ് അജിത് പവാറിനെ മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് കൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.(Maharashtra Assembly Election 2024)
അദ്ദേഹത്തിൻ്റെ പോസ്റ്ററുകൾ ഉള്ളത് എൻ സി പി നേതാവ് ശരദ് പവാറിൻ്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ്. നിലവിൽ അജിത് പവാർ ബി ജെ പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസർക്കാരിൽ ഉപമുഖ്യമന്ത്രിയാണ്.
തെരഞ്ഞെടുപ്പ് ഫലം എന്തായാലും അജിത് പവാർ മഹാരാഷ്ട്രയിലെ കിംഗ് മേക്കറാണെന്നും, അദ്ദേഹം മുഖ്യമന്ത്രിയാകാൻ ശേഷിയുള്ള നേതാവാണെന്നുമാണ് എൻ സി പി അജിത് പവാർ പക്ഷ നേതാവ് അമോൽ മിത്‍കാരി പറയുന്നത്.