
ന്യൂഡൽഹി: GRAP – 4ല്‍ നിരോധിച്ചിരിക്കുന്ന വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് കർശനമായും തടയണമെന്ന് പറഞ്ഞ് സുപ്രീംകോടതി. ഇതിൻ്റെ ഭാഗമായി അതിർത്തികളിലെ 113 ചെക്ക് പോസ്റ്റുകളിലും കർശന പരിശോധന നടത്തണമെന്നാണ് കോടതിയുടെ നിർദേശം.(Delhi Air Pollution )
വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് അഭയ് എസ് ഒക, അഗസ്റ്റിന്‍ ജോര്‍ജ് മസി എന്നിവരടങ്ങുന്ന ബെഞ്ചാണ്.
ഇതിനായി കോടതി 13 അഭിഭാഷകരെ നിയമിക്കുകയും ചെയ്തു. ഈ അഭിഭാഷകർ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
കൂടാതെ, വായുവിൻ്റെ ഗുണനിലവാര സൂചികയിൽ നേരിയ പുരോഗതി അനുഭവപ്പെട്ട സാഹചര്യത്തിൽ നിരോധനങ്ങളിൽ ഇളവ് അനുവദിക്കുന്ന കാര്യം തിങ്കളാഴ്ച്ച തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.