
ന്യൂഡൽഹി: വളരെ മോശമായ അവസ്ഥയിൽ തന്നെ തുടരുകയാണ് ഡൽഹിയിലെ വായു മലിനീകരണം. ഇവിടുത്തെ വായു ഗുണനിലവാര സൂചികയും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.(Delhi Air Pollution )
ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, ഇത്തരം പ്രശ്നങ്ങൾ ഉള്ളവരുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കുകയും ചെയ്യും. ശ്വസനവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
'വാക്കിങ് ന്യുമോണിയ' എന്ന അസുഖവുമായി ഡൽഹിയിലെ ആശുപത്രികളിൽ എത്തുന്നത് നിരവധി പേരാണ്.
ആരോഗ്യവിദഗ്ധർ വാക്കിങ് ന്യൂമോണിയ എന്ന് വിളിക്കുന്നത് പൂര്‍ണ തോതിലെത്തുന്ന ന്യൂമോണിയയോളം ഗുരുതരമാകാത്ത അവസ്ഥയെയാണ്. ഇത് ഉണ്ടാക്കുന്നത് മൈക്കോപ്ലാസ്മ ന്യുമോണിയെ എന്ന ബാക്ടീരിയയാണ്. ഇതിൻ്റെ ലക്ഷണങ്ങൾ പനി, തൊണ്ടവേദന, ചുമ എന്നിവയാണ്.