Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala'നിങ്ങൾ സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത്': ഷമ മുഹമ്മദ് | K Sudhakaran

‘നിങ്ങൾ സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത്’: ഷമ മുഹമ്മദ് | K Sudhakaran

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കണ്ണൂർ കോൺഗ്രസിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് ഷമ മുഹമ്മദ്. കെ. സുധാകരൻ എം.പി.യുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(You shouldn’t attack K Sudhakaran like this, says Shama Mohamed )

സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് അവർ പറഞ്ഞത്. പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം മത്സരിക്കണോ എന്ന ചോദ്യത്തിന് തീർച്ചയായും മത്സരിക്കണം എന്ന് തന്നെയാണ് മറുപടി എന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിസന്ധിയായി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് അവർ കുറ്റപ്പെടുത്തി. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന തീരുമാനം പാലിക്കുന്നവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും ഷമ മുഹമ്മദ് പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.