Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaഷവോമി പ്രീമിയം സര്‍വീസ് സെന്റര്‍ തുറന്നു

ഷവോമി പ്രീമിയം സര്‍വീസ് സെന്റര്‍ തുറന്നു

🎙️ Latest Podcast

കൊച്ചി: ആഗോള ടെക് കമ്പനിയായ ഷവോമി ഇന്ത്യയില്‍ പ്രീമിയം സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പുതിയ സര്‍വീസ് സെന്റര്‍ ആരംഭിച്ചു.
രാജ്യത്തുടനീളം 100 പ്രീമിയം സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തിരുവനന്തപുരം, മധുരൈ നഗരങ്ങളില്‍ സെന്ററുകള്‍ തുറന്നതോടൊപ്പം പാറ്റ്ന, ഗാസിയാബാദ്, ബെംഗളൂരുവിലെ രണ്ടാമത്തെ സെന്റര്‍ എന്നിവ അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും. 2026ലെ ആദ്യ പാദത്തോടെ 15 പുതിയ സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ രാജ്യത്ത് ആകെ 25 പ്രീമിയം സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകും.
ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ജയ്പൂര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ലുധിയാന, സൂറത്ത്, വിശാഖപട്ടണം, ഇന്‍ഡോര്‍, ലക്നൗ എന്നി നഗരങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രീമിയം സര്‍വീസ് സെന്ററുകള്‍ വഴി വേഗത്തിലും വിശ്വസനീയവുമായ സേവനമാണ് കമ്പനി ഉറപ്പാക്കുന്നതെന്നു ഷവോമി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധിന്‍ മത്തൂര്‍ പറഞ്ഞു.

പുതിയ സെന്ററുകളില്‍ 24 മണിക്കൂറിനുള്ളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ റിപ്പയര്‍, പരിശീലനം നേടിയ വിദഗ്ധരുടെ സേവനം, സ്പെയര്‍ പാര്‍ട്സ് ലഭ്യത, അഡ്വാന്‍സ്ഡ് ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ എന്നിവ ലഭ്യമാണ്. റിപ്പയര്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ നീളുന്നുവെങ്കില്‍ സ്റ്റാന്‍ഡ്ബൈ ഹാന്‍ഡ്സെറ്റും നല്‍കും.

സ്ത്രീകള്‍ക്ക് 30 ദിവസത്തെ പ്രത്യേക സര്‍വീസ് ഡിസ്‌കൗണ്ട്, പ്രതിരോധ സേനാംഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍വീസ് ചാര്‍ജില്‍ ലൈഫ്ടൈം ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്ക് സ്പെയര്‍ പാര്‍ട്സില്‍ 50 ശതമാനം വരെ ഇളവും സൗജന്യ സ്‌ക്രീന്‍ പ്രൊട്ടക്ടറും ലഭ്യമാകും.

‘ഷവോമി ഡേയ്സ്’ എന്ന പേരില്‍ ഓരോ ബുധനാഴ്ചയും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന പരിപാടിയും തുടരും. ഉപഭോക്തൃ സേവനത്തില്‍ വേഗം, ഗുണമേന്മ, വിശ്വാസ്യത എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഷവോമി പ്രീമിയം സര്‍വീസ് ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് കമ്പനി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.