തൃശൂർ: അപരമത വിദ്വേഷം പരത്തുന്ന വ്യക്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ബി. ഗോപാലകൃഷ്ണൻ. വിഘടനവാദത്തെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.(What right does the Chief Minister have to talk about separatism, asks B Gopalakrishnan)
സംഘടനകളുടെ വോട്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇവരുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആർജ്ജവം പിണറായി വിജയനുണ്ടോ എന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. തനിക്കെതിരെയുള്ള പരാതി ഹൈക്കോടതി പരിഗണിച്ച വിഷയത്തിൽ, തന്റെ ഭാഗം കോടതി കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം നടത്തുമ്പോൾ താൻ സ്ഥാനാർത്ഥിയായിരുന്നില്ല. നിയമപരമായ കാര്യങ്ങൾ അഭിഭാഷകൻ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയുണ്ടെന്നും അത് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മറുപടി നൽകി. രാജ്യത്തിന് ദോഷമുണ്ടാക്കുന്നത് ഇടത്-വലത് മുന്നണികളാണെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.

