Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaVSൻ്റെ മുൻ PA എ സുരേഷ് മലമ്പുഴയിൽ UDF സ്വതന്ത്രനായി മത്സരിക്കും:...

VSൻ്റെ മുൻ PA എ സുരേഷ് മലമ്പുഴയിൽ UDF സ്വതന്ത്രനായി മത്സരിക്കും: VD സതീശൻ്റെ പുതുയുഗ യാത്രയുടെ ഭാഗമാകും, ഇടതു കോട്ടയിൽ കോൺഗ്രസിൻ്റെ സർപ്രൈസ് നീക്കം | A Suresh

🎙️ Latest Podcast

പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കളത്തിലിറക്കി യുഡിഎഫ്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനമായി.(VS’s former PA A Suresh to contest as an independent in Malampuzha from UDF)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ നാളെ പാലക്കാട് എത്തുമ്പോൾ എ. സുരേഷ് ജാഥയുടെ ഭാഗമാകും. ഇതോടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് വേഗതയേറും. കെപിസിസി നേതാക്കളുമായി സുരേഷ് നടത്തിയ ചർച്ചകൾ വിജയകരമായതിനെത്തുടർന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ധാരണയായത്.

ദീർഘകാലം വി.എസിന്റെ സന്തതസഹചാരിയായിരുന്ന സുരേഷിനെ 11 വർഷം മുൻപാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മലമ്പുഴയിൽ വി.എസ് നേടിയ ജനപ്രീതിയും സുരേഷിന്റെ വ്യക്തിപരമായ സ്വാധീനവും വോട്ടാക്കി മാറ്റാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ആദ്യം മത്സരിക്കുന്ന കാര്യത്തിൽ മടിച്ചുനിന്നിരുന്നെങ്കിലും ഇപ്പോൾ സജീവമായി രംഗത്തിറങ്ങാൻ അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ വെല്ലുവിളിയാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.