തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റായി സി.പി.എം നേതാവ് വി.പി. സാനുവിനെ സർക്കാർ നിയമിച്ചു (VP Sanu Sports Council President). വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമായതിനെത്തുടർന്ന് യു. ഷറഫലി സ്ഥാനം രാജിവെച്ചിരുന്നു. ഇതേത്തുടർന്നാണ് കായിക വകുപ്പിന്റെ പുതിയ തീരുമാനം.
മുൻ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് വി.പി. സാനു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനായത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ മത്സരിച്ചിട്ടുണ്ട്.
മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ ഷറഫലി സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പദവിയിലിരിക്കെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. നിലമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടും.
Story Summary:
The Kerala government has appointed CPM leader VP Sanu as the President of the State Sports Council. He succeeds U. Sharaf Ali, who resigned from the post to contest the upcoming Assembly elections from the Nilambur constituency. VP Sanu is a former SFI National President and current CPM State Committee member.

